ന്യൂഡൽഹി: തെലുങ്ക് നടിയും മുൻ എം.എൽ.എയുമായ ജയസുധ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ജയസുധ പാർട്ടി അംഗത്വം സ്വീകരിച്ചത്.
തെലുങ്കാന ബി.ജെ.പി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജി. കിഷൻ റെഡ്ഡിയും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗും സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കുമെന്ന് ജയസുധ പ്രതികരിച്ചു.
തെലുങ്ക്, തമിഴ്, മലയാളം അടക്കം ഭാഷകളിലെ നിരവധി സിനിമകളിൽ ജയസുധ അഭിനയിച്ചിട്ടുണ്ട്. 2009ൽ കോൺഗ്രസ് ടിക്കറ്റിൽ സെക്കന്ദരാബാദ് നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി.
ആന്ധ്ര വിഭജനത്തിന് പിന്നാലെ 2019ൽ തെലുങ്കുദേശം പാർട്ടിയിൽ (ടി.ഡി.പി) അംഗമായി. 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് ടി.ഡി.പി വിട്ട ജയസുധ, വൈ.എസ്.ആർ.സി.പിയിൽ ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.