??????????? ????????????? ?????????????? ???????

നടൻ സോനു സൂദി​െൻറ കാരുണ്യത്താൽ അവർ നാട്ടിലേക്ക്​ പറന്നു

കൊച്ചി: നാളുകൾ നീണ്ട അനിശ്​ചിതാവസ്​ഥക്കും ആശങ്കക്കും ഒടുവിൽ അവർ ജൻമനാട്ടിലേക്ക്​ വിമാനം കയറി. ബോളിവുഡ്​ നടൻ സോനു സൂദി​​െൻറ കാരുണ്യത്താൽ ചാർട്ട്​ ചെയ്​ത വിമാനത്തിലാണ്​ ഒഡീഷയിൽ നിന്നുള്ള 160 തൊഴിലാളികൾ നാട്ടിലെത്തിയത്​. 

കൊച്ചിയിലെ കിറ്റക്​സ്​ ടെക്​സ്​റ്റൈയിൽ കമ്പനിയിൽ ജോലി ചെയ്​തിരുന്ന 151 വനിതാ തൊഴിലാളികൾ നാട്ടിലേക്ക്​ മടങ്ങാനായി കാത്തിരിക്കുകയായിരുന്നു. ജോലി ഉപേക്ഷിച്ച്​ നാട്ടിലേക്ക്​ മടങ്ങാനായി ട്രെയിൻ പ്രതീക്ഷിച്ച്​ കാത്തിരിക്കാൻ തുടങ്ങിയിട്ട്​ നാളുക​ൾ ഏറെയായിരുന്നു. എന്നാൽ, ശ്രമിക്​ ട്രെയിൻ ലഭിച്ചില്ല. കൈവശമുണ്ടായിരുന്ന പണം തീർന്നതോടെ ഇവർ ദുരിതത്തിലാണെന്ന്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. 

ഇതേ തുടർന്നാണ്​ നടൻ സോനു സൂദ്​ പ്രശ്​നത്തിൽ ഇടപെട്ടത്​. തൊഴിലാളികൾക്ക്​ നാട്ടിലേക്ക്​ മടങ്ങാൻ വിമാനം ചാർട്ട്​ ചെയ്​ത്​ നൽകാൻ അ​േദ്ദഹം തയാറായി. അതോടെയാണ്​ തൊഴിലാളികളുടെ ആശങ്കകൾക്ക്​ അറുതിയായത്​. 

തൊഴിലാളികളെയും വഹിച്ചുള്ള വിമാനം വെള്ളിയാഴ്​ച രാവിലെ 8 മണിയോടെയാണ്​ കൊച്ചിയിൽ നിന്ന്​ പറന്നുയർന്നത്​. മറെറാരു സ്​ഥാപനത്തിൽ തൊഴിലെടുത്തിരുന്ന ഒഡീഷയിൽ നിന്നുള്ള ഒമ്പത്​ തൊഴിലാളികൾ കൂടി ഈ വിമാനത്തിൽ നാട്ടി​േലക്ക്​ മടങ്ങി. 10.30 ഒാടെ ഭുവനേശ്വറിൽ തൊഴിലാളികൾ വിമാനമിറങ്ങി. ലോക്​ഡൗൺ തുടങ്ങിയ ശേഷം വ്യത്യസ്​ത ഭാഗങ്ങളിൽ കുടുങ്ങിയ അന്തർ സംസ്ഥാന ​െതാഴിലാളികൾക്ക്​ നാട്ടിലേക്ക്​ മടങ്ങാനായി വിമാനം ചാർട്ട്​ ചെയ്യുന്ന സംഭവം രാജ്യത്ത്​ ആദ്യമായാണ്​. 

Tags:    
News Summary - Actor Sonu Sood helps over 150 migrant workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.