മണിപ്പൂരിൽ വീണ്ടും എൻ.ഡി.എ സർക്കാർ; വൈ. ഖേംചന്ദ് സിങ് മുഖ്യമന്ത്രി

ഇം​ഫാ​ൽ: ഒ​രു​വ​ർ​ഷ​ത്തോ​ളം നീ​ണ്ട രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​നൊ​ടു​വി​ൽ മ​ണി​പ്പൂ​രി​ൽ വീ​ണ്ടും എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ. എ​ൻ.​ഡി.​എ നി​യ​മ​സ​ഭ ക​ക്ഷി​നേ​താ​വ് വൈ. ​ഖേം​ച​ന്ദ് സി​ങ് മു​ഖ്യ​മ​ന്ത്രി​യാ​യും നേം​ച കി​പ്ജെ​ൻ, ലോ​സീ ദി​ഖോ എ​ന്നി​വ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യും അ​ധി​കാ​ര​മേ​റ്റു. ലോ​ക്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ അ​ജ​യ് കു​മാ​ർ ഭ​ല്ല സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. നേം​ച കി​പ്ജെ​ൻ ഡ​ൽ​ഹി​യി​ലെ മ​ണി​പ്പൂ​ർ ഭ​വ​നി​ൽ​നി​ന്ന് ഓ​ൺ​ലൈ​നാ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

പു​തി​യ സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ അ​വ​സ​രം ന​ൽ​കി ബു​ധ​നാ​ഴ്ച രാ​വി​ലെ സം​സ്ഥാ​ന​ത്തെ രാ​ഷ്ട്ര​പ​തി ഭ​ര​ണം പി​ൻ​വ​ലി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തെ സാ​മു​ദാ​യി​ക സ​മ​വാ​ക്യ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്. മെ​യ്തേ​യി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​യാ​ളാ​ണ് ബി.​ജെ.​പി​ക്കാ​ര​നാ​യ മു​ഖ്യ​മ​ന്ത്രി ഖേം​ച​ന്ദ്. ബി.​ജെ.​പി നേ​താ​വ് നേം​ച കി​പ്ജെ​ൻ കു​ക്കി വി​ഭാ​ഗ​ത്തെ​യും നാ​ഗാ പീ​പ്ൾ​സ് ഫ്ര​ണ്ട് നേ​താ​വ് ലോ​സീ ദി​ഖോ നാ​ഗാ വി​ഭാ​ഗ​ത്തെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ ആ​ദ്യ വ​നി​ത ഉ​പ​മു​ഖ്യ​മ​ന്ത്രി​യും കു​ക്കി വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ഈ ​പ​ദ​വി​യി​ൽ എ​ത്തു​ന്ന ആ​ദ്യ​ത്തെ​യാ​ളു​മാ​ണ് നേം​ച കി​പ്ജെ​ൻ. 

Tags:    
News Summary - NDA government returns to power in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.