Posted On
date_range Updated On
date_range പാർലമെന്റ് പടിക്കെട്ടിൽ കാലിടറി വീണ് ശശി തരൂർ; പിടിച്ചെഴുന്നേൽപിച്ച് അഖിലേഷ് യാദവ് -വിഡിയോ
ന്യൂഡൽഹി: പാർലമെന്റിന് പുറത്തെ പടിക്കെട്ടിൽ കാലിടറി തെന്നിവീണ് ശശി തരൂർ എം.പി. ശശി തരൂർ വീഴുന്നത് കണ്ട് സുരക്ഷ ഉദ്യോഗസ്ഥരും അഖിലേഷ് യാദവ് എം.പിയും ഓടിയെത്തി പിടിച്ചെഴുന്നേൽപിക്കുകയായിരുന്നു.
ഇന്ന് ഉച്ചക്കാണ് സംഭവം നടന്നത്. ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി പാർലമെന്റിൽ എത്തിയതായിരുന്നു ശശി തരൂർ. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ ശശി തരൂർ പടിക്കെട്ടിൽ നിന്ന് തെന്നി വീഴുകയായിരുന്നു.
വീഴ്ചയിൽ ശശി തരൂരിന് കാര്യമായ പരിക്കൊന്നുമില്ല.
പാർലമെന്റിൽ രാഷ്ട്രീയക്കാർ ചെറിയ കാര്യങ്ങൾക്ക് പോലും കലഹിക്കുമ്പോൾ തരൂരിനെ സഹായിക്കാനായി ഓടിയെത്തിയ അഖിലേഷ് യാദവിനെ സമൂഹ മാധ്യമങ്ങൾ നിരുപാധികം പ്രശംസിച്ചു. മറ്റ് പാർട്ടി എം.പിമാരോടും അഖിലേഷ് തരൂരിനെ സഹായിക്കാൻ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.