പൗരത്വ ഭേദഗതി ബിൽ: അസാമീസ്​ നടൻ രവിശർമ്മ ബി.ജെ.പിയിൽ നിന്ന്​ രാജിവെച്ചു

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി ബിൽ ലോക്​സഭയിൽ പാസാക്കിയതില്‍ പ്രതിഷേധിച്ച് അസാമീസ് നടനും ഗായകനുമായ രവിശര്‍മ്മ ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു. ബി.ജെ.പി അംഗത്വം രാജിവെക്കുകയാണെന്നും ബില്ലെനെതിരായ പ്രതിഷേധങ്ങളില്‍ പങ്കാളിയാകുമെന്നും രവിശർമ്മ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

ഏറെ കുടിയേറ്റക്കാരുള്ള സംസ്ഥാനമാണ്​ അസം. പൗരത്വ നിയമഭേദഗതി ബില്ലിനെതിരായ എ​​​െൻറ നിലപാടിൽ മാറ്റമില്ല. അതിനാൽ ബില്ലിതിരായ എതിര്‍പ്പ് തുടരും. അസമിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്നും ബിൽ പാസാക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണമെന്നും രവി ശര്‍മ്മ പറഞ്ഞു.

ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന ആള്‍ അസം സ്റ്റുഡൻറസ്​ യൂണിയന് (എ.എ.എസ്.യു) അദ്ദേഹം പൂര്‍ണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു. ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ പാസാക്കിയതിന് പിന്നാലെ അസമില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്‌.

Tags:    
News Summary - Actor Ravi Sharma quits BJP - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.