ബി.ജെ.പി നേതാവുമായി കൂടിക്കാഴ്ച നടത്തി മിഥുൻ ചക്രവർത്തി; മോദിയുടെ റാലിയിൽ പ​ങ്കെടുക്കും

കൊൽക്കത്ത: നടൻ മിഥുൻ ചക്രവർത്തി ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങൾ പരക്കെ പാർട്ടി ജനറൽ സെക്രട്ടറി കൈലാശ്​ വിജയവാർഗിയയുമായി താരം കൂടിക്കാഴ്ച നടത്തി. കൊൽക്കത്തയിൽ പ്രധാനമന്ത്രി ന​േ​​രന്ദ്രമോദി പ​ങ്കെടുക്കുന്ന റാലിയിൽ മിഥുൻ ചക്രവർത്തി പ​ങ്കെടുക്കും.

ബെൽഗാചിയയിലെ വസതിയിലായിരുന്നു വിജയവാർഗിയയുടെയും മിഥുൻ ചക്രവർത്തിയുടെയും കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ റാലിയിൽ അദ്ദേഹം പ​െങ്കടുക്കുമെന്ന്​ വിജയവാർഗിയ പറഞ്ഞു.

'​ഞാൻ ഫോണിലൂടെ മിഥുൻ ചക്രവർത്തിയുമായി സംസാരിച്ചിരുന്നു. അദ്ദേഹം ഇന്ന്​ ഞങ്ങൾക്കൊപ്പം വരും. അദ്ദേഹവുമായി വിശദ ചർച്ച നടത്തിയ ശേഷമേ അഭിപ്രായം പറയാൻ കഴിയൂ' -അഭ്യൂഹങ്ങൾക്ക്​ മറുപടിയായി നേരത്തേ വിജയ​വാർഗിയ പ്രതികരിച്ചിരുന്നു.

തൃണമൂൽ കോൺഗ്രസ്​ എം.പിയായിരുന്നു മിഥുൻ ചക്രവർത്തി. അഴിമതിയിൽ ആരോപണവിധേയനായതിനെ തുടർന്ന്​ നാലുവർഷമായി രാഷ്​ട്രീയത്തിൽ സജീവമല്ലായിരുന്നു അദ്ദേഹം. കടുത്ത ഇടത്​ അനുഭാവിയായിരുന്ന മിഥുൻ ചക്രവർത്തി പിന്നീട്​ തൃണമൂൽ ടിക്കറ്റിൽ രാജ്യസഭയിലെത്തുകയായിരുന്നു. 

Tags:    
News Summary - Actor Mithun Chakrabortys Meet With BJP Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.