ഇസ്രായേലിനെ ഹോളാകാസ്റ്റും അഭയം നൽകിയതും ഓർമിപ്പിച്ച് നടൻ ജാവേദ് ജാഫരി: ‘ഒരു ഫോട്ടോ ആയിരം വാക്കുകൾ സംസാരിക്കുന്നു’

മുംബൈ: ജർമനിയിൽ ജൂതർക്കുനേരെ നടന്ന ഹോളാകാസ്റ്റ് വംശഹത്യയും തുടർന്ന് ഫലസ്തീനിൽ അഭയം തേടി​യെത്തിയതും ഓർമിപ്പിച്ച് നടനും സംവിധായകനുമായ ജാവേദ് ജാഫരി. നാസികൾ ജർമനിയിൽ നടത്തിയ ജൂത വംശഹത്യയിൽ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് അഭയാർഥികളായി കപ്പലിൽ ഫലസ്തീൻ തീരമണയുന്ന ജൂതവംശജരുടെ ചിത്രവും നിലവിൽ ഗസ്സയിൽ യുദ്ധം ചെയ്യുന്ന ഇസ്രാ​േയൽ ടാങ്കുകളുടെ ചിത്രവുമാണ് ജാവേദ് എക്സിൽ പങ്കുവെച്ചത്.

‘യാഥാർത്ഥ്യത്തെ ഇല്ലാതാക്കാൻ ആയിരക്കണക്കിന് വാക്കുകളിലൂടെ ശ്രമിക്കുമ്പോൾ, ഒരു ഫോട്ടോ ആയിരം വാക്കുകൾ സംസാരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു നടന്റെ പോസ്റ്റ്.

‘ജർമനി ഞങ്ങളുടെ കുടുംബങ്ങളെയും വീടുകളെയും നശിപ്പിച്ചു, നിങ്ങൾ ഞങ്ങളുടെ പ്രതീക്ഷകൾ നശിപ്പിക്കരുത്’ എന്ന ബാനർ ഉയർത്തിയാണ് 1948ൽ ഹൈഫ തുറമുഖത്ത് കപ്പൽ എത്തിയത്. ഇതും ചിത്രത്തിൽ കാണാം. ഗസ്സയിൽ ഇസ്രായേൽ പതാകവഹിച്ചുള്ള ടാങ്കുകൾ മരണം വിതച്ച് മു​ന്നേറുന്നതാണ് തൊട്ടുതാഴെയുള്ള ചിത്രം.

ഇ​സ്രാ​യേ​ലി പ്ര​തി​രോ​ധ​മ​ന്ത്രി യോ​വ്​ ഗാ​ല​ന്‍റ്​ ഗസ്സക്കുനേരെയുള്ള യുദ്ധപ്രഖ്യാപനത്തിൽ നടത്തിയ ‘നമ്മൾ മനുഷ്യമൃഗങ്ങളുമായി യുദ്ധം ചെയ്യാൻ പോകുന്നു’ എന്ന വിവാദ പ്രസ്താവന ഈ ചിത്രത്തോടൊപ്പം കൊടുത്തിട്ടുണ്ട്. ജീവിക്കാനനുവദിക്കാതെ പിറന്ന മണ്ണിൽ നിന്ന് ആട്ടിപ്പുറത്താക്കിയപ്പോൾ അഭയം നൽകിയ ഫലസ്തീനികളെ മനുഷ്യമൃഗങ്ങളാക്കി ചിത്രീകരിച്ച്, എല്ലാ മനുഷ്യാവകാശ നിയമങ്ങളും കാറ്റിൽ പറത്തി അവരെ കൊന്നൊടുക്കുന്നുവെന്ന സൂചന നൽകുന്നതാണ് ചിത്രം.


ഹ​മാ​സ്​ 40 ഇ​സ്രാ​യേ​ലി കു​ഞ്ഞു​ങ്ങ​ളു​ടെ ക​ഴു​ത്ത​റു​ത്തു എ​ന്ന വ്യാജ ആരോപണം ഉന്നയിച്ചായിരുന്നു ഇ​സ്രാ​യേ​ലി പ്ര​തി​രോ​ധ​മ​ന്ത്രി യോ​വ്​ ഗാ​ല​ന്‍റ്​ ഫ​ല​സ്തീ​നി​ക​ളെ ‘മ​നു​ഷ്യ​മൃ​ഗ​ങ്ങ​ൾ’ എ​ന്നു വി​ശേ​ഷി​പ്പി​ച്ചത്. എന്നാൽ, ക​ഴു​ത്ത​റു​ത്തു എ​ന്ന ​ആ​രോ​പ​ണം കള്ളമാണെന്ന് ഇസ്രായേൽ തന്നെ ഒടുവിൽ സമ്മതിച്ചു. ദു​ര​ന്തം കാ​ണാ​ൻ ഇ​സ്രാ​യേ​ലി റി​പ്പോ​ർ​ട്ട​ർ​മാ​രെ കൊ​ണ്ടു​പോ​യ​പ്പോ​ൾ അ​ത്​ കാണിക്കാനുമായില്ല. ഇതിനുപിന്നാലെ നെ​സ​റ്റ്​ അം​ഗം റെ​വി​റ്റ​ൽ ഗോ​ത്​​ലി​വ്​ ഗ​സ്സ​യി​ൽ അ​ണു​ബോം​ബി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടുകയും ചെയ്തിരുന്നു. ‘‘മി​ഡി​ലീ​സ്റ്റി​നെ പി​ടി​ച്ചു​കു​ലു​ക്കു​ന്ന ഒ​രു സ്​​ഫോ​ട​ന​ത്തി​ലൂ​ടെ മാ​ത്ര​മേ ഈ ​രാ​ജ്യ​ത്തി​ന്‍റെ യ​ശ​സ്സും ക​രു​ത്തും സു​ര​ക്ഷ​യും പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യൂ. ആ ​അ​ന്ത്യ​വി​ധി​യെ പു​ൽ​കാ​ൻ സ​മ​യ​മാ​യി’’- എന്നായിരുന്നു റെ​വി​റ്റ​ൽ ഗോ​ത്​​ലി​വ്​ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ എ​ഴു​തിയത്.

Tags:    
News Summary - Actor Jaaved Jaaferi reminds Israel of holocaust: 'A picture speaks a thousand words'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.