മുംബൈ: മുംബൈ മെട്രോയുടെ കാർ ഷെഡ് നിർമ്മിക്കുന്നതിനായി മരം മുറിച്ചുമാറ്റുന്നതിൽ പ്രതിഷേധിച്ച പരിസ്ഥിത ി പ്രവർത്തകർ പിടിയിൽ. അരേ കോളനിയിൽ മരം മുറിക്കാനെത്തിയ അധികൃതർക്ക് മുമ്പിൽ പ്രതിഷേധവമായെത്തിയ ഇരുന്നൂറോളം പേരാണ് പിടിയിലായത്. മരം മുറിക്കുന്നതിനെതിരെ നൽകിയ നാല് ഹരജികൾ ബോംബെ ഹൈകോടതി തള്ളിയതോടെയാണ് അധികൃതർ മരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയത്. ഹരജികൾ കോടതി തള്ളി, നാല് മണിക്കൂറിനകം തന്നെ മെട്രോ അധികൃതർ മരംമുറിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയിരുന്നു. 2500ഓളം മരങ്ങളാണ് വെട്ടിമാറ്റുന്നത്.
കോളനിക്കകത്തേക്ക് പ്രവേശിക്കുന്നത് പൊലീസ് വിലക്കിയതിനാൽ അരേ കോളനിയുടെ പുറത്ത് രാത്രിയിലും പ്രതിഷേധക്കാർ തമ്പടിച്ചിരുന്നു. മരങ്ങൾ നിയമവിരുദ്ധമായാണ് മുറിക്കുന്നതെന്നും അധികൃതർ രാത്രിയുടെ മറവിൽ മരങ്ങൾ മുറിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
മരംമുറിക്കാൻ അനുവദിക്കുന്ന ഉത്തരവ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസം കഴിഞ്ഞതിനു ശേഷമേ മരം മുറിക്കാൻ പാടുള്ളൂ എന്നാണ് പരിസ്ഥിതിവാദികളുടെ വാദം. ‘‘അരേ മെട്രോ കാർ ഷെഡിനു വേണ്ടി മരം മുറിക്കാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഗ്രേറ്റർ മുംബൈ വെബ്ൈസറ്റിൽ അപ്േലാഡ് ചെയ്തത് ഒക്ടോബർ നാലിന് വൈകുന്നേരമാണ്. അതേ ദിവസം രാത്രിയിൽ മരം മുറി തുടങ്ങി. വാരാന്ത്യമായതിനാലും ദസറ ആയതിനാലും കോടതി അടച്ചിരിക്കുകയാണ്. ഞങ്ങൾക്ക് ഈ ഉത്തരവിനെ കോടതിയിൽ ചോദ്യം ചെയ്യാൻ സമയം ആവശ്യമാണ്. കോടതി വീണ്ടും തുറക്കുമ്പോേഴക്കും വനം നഷ്ടപ്പെട്ടിരിക്കും’’-പ്രതിഷേധക്കാർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.