Posted On
date_range Updated On
date_range ബാലികയെ ബലാത്സംഗം ചെയ്ത 60കാരൻ ജീവനൊടുക്കി
ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ബാലികയെ ബലാത്സംഗം ചെയ്ത 60 കാരൻ ജീവനൊടുക്കി. പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി സുബ്ബയ്യയെ വീട്ടിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ഫോണിലൂടെ വീട്ടുകാരോട് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ച ശേഷമാണ് കൃത്യം നടത്തിയത്.
ഒമ്പത് വയസ്സുകാരിയെ പ്രലോഭിപ്പിച്ച് സുബ്ബയ്യ പീഡിപ്പിച്ചെന്ന സംഭവം ഗുണ്ടൂർ മേഖലയിൽ വൻ പ്രതിഷേധമുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ ഗ്രാമീണർ ഹൈവേ തടഞ്ഞതിനെ തുടർന്ന് 18 കിലോമീറ്ററോളം ഗതാഗത തടസ്സം നേരിട്ടിരുന്നു. ഇതിനിടെ ജനക്കൂട്ടത്തിൻറെ മർദനമേറ്റ സുബ്ബയ്യയുടെ മകനെ പോലീസാണ് രക്ഷിച്ചത്. പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തവേയാണ് സുബ്ബയ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.