ചെന്നൈ: പുതുക്കോട്ടക്ക് സമീപം ശബരിമല തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ടെേമ്പാ ട്രാ വലർ വാനും കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് 10 അയ്യപ്പഭക്തർ മരിച്ചു. അപകട ത്തിൽപെട്ട 15 അംഗ തീർഥാടകസംഘം തെലങ്കാന മേടക് ജില്ലയിലെ കാസിമേട് സ്വദേശികളാണ്. രാമേശ്വരം ക്ഷേത്രദർശനം നടത്തി തിരിച്ചുവരവെ തിരുച്ചി-രാമേശ്വരം ദേശീയപാതയിൽ പുതുക്കോട്ട തിരുമയത്തിന് സമീപമാണ് എതിരെവന്ന ലോറിയുമായി കൂട്ടിയിടിച്ചത്.
വാൻ ഡ്രൈവർ ഉൾപ്പെടെ ഏഴുപേർ സംഭവസ്ഥലത്തും മറ്റുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ സമീപത്തെ പുതുക്കോട്ട ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാൻ നിശ്ശേഷം തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.