എ.സി പ്രവർത്തിച്ചില്ല; ഡൽഹിയിൽ വിമാന യാത്രക്കാർക്ക് ദുരിതം- വിഡിയോ

ന്യൂഡൽഹി: കൊടും ചൂടിൽ എയർ കണ്ടീഷനർ പ്രവർത്തിക്കാത്തതു കാരണം യാത്രക്കാർക്ക് ദുരിതം. ബുധനാഴ്ച ഡൽഹിയിൽ നിന്ന് ദർഭംഗയിലേക്ക് പോകുന്ന സ്പൈസ് ജെറ്റിന്റെ (SG 476) വിമാനത്തിൽ യാത്രക്കൊരുങ്ങിയ സ്ത്രീകളടക്കമുള്ള യാത്രക്കാർക്കാണ് എ.സി ഇല്ലാതെ ബ്രോഷർ, പുസ്തകം, ഷാൾ എന്നിവ കൊണ്ട് വീശി ചൂടിനെ പ്രതിരോധിക്കേണ്ടി വന്നത്.

ദുരിതത്തിലായ യാത്രക്കാരുടെ അവസ്ഥ കാണിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. കടുത്ത ഉഷ്ണത്തെ തുടർന്ന് യാത്രക്കാർ അസ്വസ്ഥരാകുന്നതും കൈയിൽ കിട്ടിയ വസ്തുക്കൾ ഉപയോഗിച്ച് വീശുന്നതും വിഡിയോയിൽ കാണാം.

കടുത്ത ചൂടിൽ ഒരു മണിക്കൂറിലധികം എ.സി ഇല്ലാതെ യാത്രക്കാർ വിമാനത്തിനുള്ളിൽ കാത്തിരിക്കേണ്ടി വന്നതായി റിപ്പോർട്ടുണ്ട്.

Tags:    
News Summary - AC didn't work; Flight passengers suffering in Delhi - video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.