എ.ബി.പി-സിവോട്ടർ അഭിപ്രായ വോട്ടെടുപ്പ്: മധ്യപ്രദേശിൽ കോൺഗ്രസ് ബി.ജെ.പിയെക്കാൾ മുൻപിൽ

ഈ വർഷം നടക്കുന്ന മധ്യപ്രദേശ് തിരഞ്ഞെടുപ്പിന്റെ ആദ്യ അഭിപ്രായ വോട്ടെടുപ്പ് പുറത്ത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ട് പാർട്ടികളായ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് എ.ബി.പി-സിവോട്ടർ സർവേ വെളിപ്പെടുത്തുന്നു. 230 അംഗ മധ്യപ്രദേശ് അസംബ്ലിയിലേക്കുള്ള വാശിയേറിയ മത്സരത്തിനിടയിൽ, ഒരു തൂക്കു സർക്കാറി​നുള്ള സാധ്യതയുൾപ്പെടെ സർവേ വിലയിരുത്തുന്നു.

സർവേ അനുസരിച്ച്, ബി.ജെ.പി 106-118 സീറ്റുകളും 108-120 നിയമസഭാ മണ്ഡലങ്ങൾ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും പറയുന്നു. ബി.സ്.പി അക്കൗണ്ട് തുറന്നാൽ ഒന്നു മുതൽ നാല് വരെ സീറ്റുകൾ നേടിയേക്കും. ആകെ പോൾ ചെയ്ത വോട്ടിന്റെ 44 ശതമാനം പേരും ഇരു പാർട്ടികളും അധികാരത്തിലെത്തു​െമന്നാണ് പ്രതീക്ഷിക്കുന്നു.

ഈ വർഷം മധ്യപ്രദേശിൽ വീണ്ടും അധികാരത്തിലെത്താൻ കോൺഗ്രസ് പരിശ്രമിക്കുമ്പോൾ, ആം ആദ്മി പാർട്ടിയും സമാജ്‌വാദി പാർട്ടിയും കോൺഗ്രസിനും ബി.ജെ.പിക്കും എതിരെ മത്സരിക്കുകയാണ്.

Tags:    
News Summary - ABP-CVoter Opinion Poll: Close Contest On Cards Again In Madhya Pradesh, Congress Marginally Ahead Of BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.