ന്യൂഡൽഹി: പാക് കസ്റ്റഡിയിലായിരുന്ന വ്യോമസേന വിങ് കമാൻഡർ അഭിനന്ദ് വർധമാനെ ഇന്ത്യക്ക് കൈമാറി. രാത്രി ഒമ്പത് 20 ഒാടെയാണ് പാകിസ്താൻ റേഞ്ചേഴ്സിെൻറ അകമ്പടിയോടെ അഭിനന്ദിനെ വാഗാ അതിർത്തി വഴി ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയിലെത്തിയ അഭിനന്ദിനെ ബി.എസ്.എഫ് ഏറ്റുവാങ്ങി.
റെഡ് ക്രോസിൻെറ മെഡിക്കൽ പരിശോധനകളടക്കമുള്ള നിരവധി നടപടി ക്രമങ്ങൾക്കും പ്രോട്ടോകോളുകൾക്കും പിന്നാലെയാണ് സൈനികനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. എയർ വൈസ് മാർഷൽസ്-ആർ.ജി.കെ കപൂർ, ശ്രീകുമാർ പ്രഭാകരൻ എന്നിവരാണ് അഭിനന്ദിനെ സ്വീകരിച്ചത്.
അഭിനന്ദിനായി പ്രത്യേക വിമാനം പാകിസ്താനിലേക്ക് അയക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നുവെങ്കിലും പാകിസ്താൻ ഇത് നിഷേധിക്കുകയായിരുന്നു. വൻസുരക്ഷയോടെയാണ് അഭിനന്ദനെ ഇന്ത്യക്ക് കൈമാറാനായി വാഗയിൽ എത്തിച്ചത്. ലാഹോറിൽ നിന്ന് വാഗാ- അത്താരി അതിർത്തിയിലേക്കുള്ള വഴിയിൽ ഇന്ത്യൻ ഹൈകമീഷനിലെ ഉദ്യോഗസ്ഥരും അഭിനന്ദിനൊപ്പമുണ്ടായിരുന്നു. അത്താരിയിൽ നിന്നും അമൃത്സറിലേക്ക് കൊണ്ടു പോകുന്ന അഭിനന്ദിനെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്നും ഇന്ത്യൻ എയർഫോഴ്സ് ഇൻറലിജൻസ് യൂണിറ്റിലേക്കാണ് കൊണ്ടുപോകുക.
Visuals from Attari-Wagah border; Wing Commander #AbhinandanVarthaman to be received by a team of Indian Air Force. pic.twitter.com/C4wv14AEAd
— ANI (@ANI) March 1, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.