Posted On
date_range Updated On
date_range ആന്ധ്രപ്രദേശിൽ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തി
അമരാവതി: ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിൽ ഒരു കുഞ്ഞിനെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയതെന്ന് സർക്കിൾ ഇൻസ്പെക്ടർ ബി.എസ്. റാവു പറഞ്ഞു.
ബാഗിൽ പൊതിഞ്ഞ നിലയിൽ റെയിൽവേ ട്രാക്കിൽ കുഞ്ഞിനെ കണ്ട ഒരു യാത്രക്കാരൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ കൈപറ്റി. സംഭവത്തിൽ ആന്ധ്ര പൊലീസ് കേസെടുത്തിട്ടുണ്ട്.
കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ട് പോയി വാക്സിൻ നൽകിയ ശേഷം ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്‌മെന്റ് സർവീസസിന് (ഐ.സി.ഡി.എസ്) കൈമാറിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.