അധികാരത്തർക്ക വിധിയിൽ തിരിച്ചടി; സിനിമ ഡയലോഗ് ​ട്വീറ്റ്​ ചെയ്​ത് എ.എ.പി

ന്യൂഡൽഹി: ഡൽഹി അധികാരത്തർക്കത്തിൽ സുപ്രീംകോടതി വിധി കെജ്​രിവാൾ സർക്കാറിന്​ വൻ തിരിച്ചടിയായതോടെ വിധിയിലു ള്ള നിരാശ ആം ആദ്​മി പാർട്ടി മറച്ചു വെച്ചില്ല. 1993ൽ ഇറങ്ങിയ പ്രശസ്​ത ബോളിവുഡ്​ ചിത്രമായ ദാമിനിയിൽ സണ്ണി ഡിയോൾ അ ഭിനയിച്ച കോടതി രംഗത്തിലെ 10 സെക്കൻറ്​ ദൈർഘ്യമുള്ള സംഭാഷണ ശകലം ട്വീറ്റ്​​ ചെയ്​തു കൊണ്ടാണ്​ എ.എ.പി കോടതി വിധ ിയിലെ നിരാശ പങ്കുവെച്ചത്​. കോടതി നടപടികൾ തുടർച്ചയായി വൈകുന്നതിൽ സണ്ണി ഡിയോൾ അവതരിപ്പിച്ച അഭിഭാഷകനായ കഥാപാത ്രം കോടതി മുറിയിൽ പ്രതിഷേധം അറിയിക്കുന്നതാണ്​ രംഗം.

‘‘ തരീഘ്​ പാർ തരീഘ്​, തരീഘ്​ പാർ തരീഘ്​, തരീഘ്​ പാർ തരീഘ്​, തരീഘ്​ പാർ തരീഘ്​ മിൽത്തി രഹി ഹേ..ലേകിൻ ഇൻസാഫ്​ നഹി മിലാ മൈ ലോഡ്​, ഇൻസാഫ്​ നഹി മിലാ...മിലി ഹേ തോ സിർഫ്​ യേ തരീഘ് ​’’ ( ‘‘ ഞങ്ങൾക്ക്​ നീതി ലഭിക്കുന്നില്ല​. വെറും​ ദിവസങ്ങൾ മാത്രമാണ്​ ലഭിക്കുന്നത്​. നീതിയില്ല. ഇൗ ദിവസങ്ങൾ മാത്രമാണ്​ ലഭിക്കുന്നത്​​. ’’) എന്ന ഡയലോഗ്​ ആണ്​ എ.എ.പി ട്വീറ്റ്​ ചെയ്​തത്​.

സുപ്രീംകോടതിയുടെ വിധിയിൽ വ്യക്തതയില്ലാതെ പോയത്​ ദൗർഭാഗ്യകരമാണെന്ന്​ ആം ആദ്​മി പാർട്ടി വക്താവ്​ സൗരഭ്​ ഭരദ്വാജ്​ പറഞ്ഞു. സുപ്രീംകോടതി വിധി ഭരണഘടനാ വിരുദ്ധമാണെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ അഭി​പ്രായപ്പെട്ടു. ഡൽഹിയിലെ ജനങ്ങൾ​െക്കതിരെയുള്ള അനീതിയാണിത്​. ഉദ്യോഗസ്​ഥരെ മാറ്റാൻ അധികാരമില്ലാതെ എങ്ങനെയാണ്​ സർക്കാർ സംവിധാനം പ്രവർത്തിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയുടെ പൂർണ സംസ്​ഥാന പദവിക്കായാണ്​ ഇത്തവണ വോട്ട്​ ചെ​യ്യേണ്ടതെന്നും കെജ്​രിവാൾ പറഞ്ഞു.

ഡൽഹി അഴിമതി വിരുദ്ധ ബ്യൂറോയുടെ നിയന്ത്രണം കേന്ദ്ര സർക്കാറിനാണെന്നായിരുന്നു സുപ്രീംകോടതി വിധി. കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്നത്​ ഡൽഹി അഴിമതി വിരുദ്ധ ബ്യുറോയെയാണെന്നും ഡൽഹി സർക്കാറിനെയല്ലെന്നും അന്വേഷണ കമ്മീഷനെ രൂപീകരിക്കാൻ ഡൽഹി സർക്കാറിന്​ അധികാരമില്ലെന്നും കോടതി വ്യക്​തമാക്കിയിരുന്നു. ആറ്​ വിഷയങ്ങൾ പരിഗണിച്ചതിൽ​ നാലു വിഷയങ്ങളിലും കേന്ദ്രത്തിന്​ അനുകൂലമായ തീരുമാനമാണ്​ സുപ്രീംകോടതി കൈക്കൊണ്ടത്​​. അഴിമതി വിരുദ്ധ ബ്യൂറോ, ഗ്രേഡ്​ 1, 2 ജീവനക്കാരുടെ നിയമനവും സ്​ഥലംമാറ്റവും, അന്വേഷണ കമ്മീഷൻ എന്നിവ കേന്ദ്ര സർക്കാറി​​​​​​െൻറ അധികാര പരിധിയിൽ വരുന്നതാണെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കി.

Tags:    
News Summary - AAP upset at Supreme Court verdict, vents out with a movie clip -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.