ന്യൂഡൽഹി: പഞ്ചാബിൽ ആം ആദ്മി പാർട്ടി (ആപ്) -കോൺഗ്രസ് സഖ്യമില്ലെന്ന് പാർട്ടി അധ്യക ്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. മുഴുവൻ സീറ്റിലും പാർട്ടി ഒറ്റക ്ക് മത്സരിക്കുമെന്ന് ഞായാറാഴ്ച പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടാനം ചെ യ്ത കെജ്രിവാൾ വ്യക്തമാക്കി. സംസ്ഥാന തെരഞ്ഞെടുപ്പു സമയത്തു നല്കിയ വാഗ്ദാനങ്ങളൊന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല.
കര്‍ഷക വായ്പ എഴുതിത്തള്ളിയില്ല. യുവാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്കുമെന്നു പറഞ്ഞു കബളിപ്പിച്ചു. ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലി നല്‍കുമെന്ന വാക്കും പഞ്ചാബ് സർക്കാർ പാലിച്ചിട്ടില്ലെന്നും കെജ്രിവാള് കുറ്റപ്പെടുത്തി. കൊൽക്കത്തയിൽ മഹാറാലിയിൽ കോൺഗ്രസിനൊപ്പം വേദിപങ്കിട്ടതിന് പിന്നാലെയാണ് കെജ്രിവാളിെൻറ പ്രഖ്യാപനം. മോദിയുടെ ഏകാധിപത്യം ഇല്ലാതാക്കാൻ കോൺഗ്രസുമായി സഖ്യത്തിന് തയാറാണെന്ന് നേരത്തേ ആപ് നേതൃതൃം സൂചന നൽകിയിരുന്നു.
എന്നാൽ, മുഖ്യമന്ത്രി അമരീന്ദർ സിങ് അടക്കം സംസ്ഥാന കോൺഗ്രസ് നേതൃത്വം ആം ആദ്മി പാർട്ടിയെ രൂക്ഷമായി വിമർശിച്ചു രംഗത്തുവന്നിരുന്നു. ഇതാണ് പാർട്ടിയെ ഒറ്റക്ക് മത്സരിക്കാൻ പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്. ആപ്പിന് ഏറെ സ്വാധീനമുള്ള സംസ്ഥാനമാണ് പഞ്ചാബ്. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ 13ൽ നാലു സീറ്റുകളാണ് ആം ആദ്മിക്ക് ലഭിച്ചത്. അതേസമയം, അകാലിദൾ- ബി.ജെ.പി സഖ്യത്തിൽനിന്നും സംസ്ഥാനം തിരിച്ചുപിടിക്കാനായ കോൺഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പിൽ ആപ് പിന്തുണയില്ലാതെ 10 സീറ്റുവരെ നേടാനാകുമെന്ന പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.