കോട്കാപുര (പഞ്ചാബ്): വോട്ടെടുപ്പിലേക്ക് നീങ്ങുന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യമല്ലാത്ത സര്‍ക്കാര്‍ നിലവില്‍വരികയാണെങ്കില്‍ പഞ്ചാബിനും രാജ്യത്തിനും പ്രതിസന്ധിയായിരിക്കും ഫലമെന്ന് മാല്‍വയില്‍ നടന്ന ബി.ജെ.പി റാലിയില്‍ സംസാരിക്കവെ മോദി പറഞ്ഞു.
പുറമെനിന്നുള്ളവരുടെ സര്‍ക്കാറിനെ ജനങ്ങള്‍ ഭയക്കണമെന്ന് ആം ആദ്മിയെ പേരെടുത്ത് പറയാതെ മോദി പറഞ്ഞു. ‘‘അധികാരത്തിലേറിയയിടത്ത് അവരെന്താണ് ചെയ്തതെന്ന് ആദ്യം അവരോട് ചോദിക്കുക. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയോ എന്ന് അവര്‍ പറയട്ടെ’’ അദ്ദേഹം പറഞ്ഞു. ‘‘പഞ്ചാബിനെ തകര്‍ക്കാനാണ് അവരുടെ വരവ്. പഞ്ചാബുകാരുടെ ചെലവില്‍ അവരുടേതായ ലോകം നിര്‍മിക്കുകയാണവര്‍ ചെയ്യുക. അവരെ ഡല്‍ഹിയിലേക്കുതന്നെ തിരിച്ചയക്കുകയാണ് വേണ്ടത്’’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.