ന്യൂഡൽഹി: ആം ആദ്മി പാർട്ടി എം.എൽ.എ അമാനതുല്ല ഖാൻ പാർടിയുടെ രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് രാജിവെച്ചു. കുമാർ വിശ്വാസ് ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന അമാനതുല്ല ഖാെൻറ ആരോപണത്തിനെതിരെ എ.എ.പി നേതാക്കൾ രംഗത്തുവന്നതിനെ തുടർന്നാണ് രാജി.
കുമാർ വിശ്വാസിനെ എ.എ.പിയിൽ പ്രതിഷ്ഠിച്ചത് ആർഎസ്എസും ബിജെപിയുമാണെന്നും ഒാഖ്ല എം.എൽ.എ ആയ അമാനതുല്ല ആരോപിച്ചിരുന്നു.
എ.എ.പി മന്ത്രിമാരുമായും എം.എൽ.എമാരുമായും സ്വവസതിയിൽ കൂടിക്കാഴ്ച നടത്തിയ കുമാർ വിശ്വാസ് ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചെന്നും ഇത് പരാജയപ്പെട്ടാൽ നിരവധി എം.എൽ.എമാർക്കൊപ്പം ബി.ജെ.പിയിൽ ചേരാൻ ശ്രമിച്ചിരുന്നതായും അമാനതുല്ല ഖാൻ ആരോപിച്ചിരുന്നു. ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് എ.എ.പിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് അമാനതുല്ല ഖാെൻറ ആേരാപണം.
അമാനതുല്ല ഖാനെ പാർട്ടിയിൽ നിന്ന് പുത്താക്കണമെന്ന് മുതിർന്ന നേതാക്കളും 37 എം.എൽ.എമാരും എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിജവാളിനോട് ആവശ്യപ്പെട്ടിരുന്നു. അമാനതുല്ലയെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് പുറത്താക്കിയാൽ മാത്രമേ സമിതി യോഗത്തിൽ പെങ്കടുക്കുകയുള്ളൂവെന്ന് കുമാർ വിശ്വാസും നിലപാട് സ്വീകരിച്ചു. അതേസമയം, സഹോദരനെപ്പോലെ കരുതുന്ന കുമാർവിശ്വാസിനും തനിക്കുമിടയിൽ വിടവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർ പാർട്ടിയുടെ ശത്രുക്കളാണെന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.