അമൃത്സർ: ആം ആദ്മി പാർട്ടി പ്രാദേശിക നേതാവിെൻറ മകനടക്കം രണ്ടു യുവാക്കളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എ.എ.പി നഗരം യൂണിറ്റ് ജോ. സെക്രട്ടറി മോട്ടിലാൽ പാസിയുടെ മകൻ കരൺ പാസി(27), സുഹൃത്ത് ഹർപ്രീത് സിങ്(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിനു സമീപത്തു നിന്ന് ഏതാനും സിറിഞ്ചുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അമിത ലഹരി മരുന്നുപേയാഗമാകാം മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. വീട്ടിൽ നിന്ന് രൂക്ഷമായ ഗന്ധം പുറത്തു വന്നതിനെ തുടർന്ന് അയൽക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട് പരിശോധിച്ചതിൽ നിന്നാണ് കിടക്കയിൽ ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് 48 മണിക്കൂറോളം പഴക്കമുണ്ട്. മരണത്തിനു പിന്നിൽ മറ്റു കാരണങ്ങളും ഉണ്ടാകാമെന്നും രാസപരിശോധനക്കു ശേഷമേ കൃത്യമായ മരണകാരണം അറിയാനാകൂ എന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.