ഗോവയിൽ മൂ​ന്ന്​ സീ​റ്റു​ക​ളി​ലും ആപ്

പ​നാ​ജി: ഗോ​വ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്ന്​ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി (ആ​പ്) വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി ഗോ​വ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ്​ പ​ഡ്​​ഗോ​വ​ൻ​ക​ർ അ​റി​യി​ച്ച​താ​ണ്​ ഇ​ക്കാ​ര്യം. ശി​രോ​ദ, മാ​ന്ദ്രം, മാ​​പു​സ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ഏ​പ്രി​ൽ 23നാ​ണ്​ ഇ​വി​ടെ വോ​െ​ട്ട​ടു​പ്പ്. ശി​രോ​ദ, മാ​ന്ദ്രം മ​ണ്ഡ​ല​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​ർ പാ​ർ​ട്ടി​വി​ട്ട്​ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​തോ​ടെ​യാ​ണ്​ ഇ​വി​ടെ തെ​​ര​ഞ്ഞെ​ടു​പ്പി​ന്​ ക​ള​മൊ​രു​ങ്ങി​യ​ത്. മാ​​പു​സ മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി എം.​എ​ൽ.​എ ഫ്രാ​ൻ​സി​സ്​ ഡി​സൂ​സ മ​ര​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ഒ​ഴി​വു​വ​ന്ന​ത്. സം​സ്​​ഥാ​ന​ത്തെ ര​ണ്ട്​ ലോ​ക്​​സ​ഭ സീ​റ്റു​ക​ളി​ലും ആ​പ്​ മ​ത്സ​രി​ക്കു​ന്നു​ണ്ട്​.
Tags:    
News Summary - aap to contest in goa-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.