ന്യൂഡൽഹി: ഷാഹീൻ ബാഗ് മുൻനിർത്തി തെരഞ്ഞെടുപ്പ് പ്രചരണം നയിച്ച ബി.ജെ.പിക്ക് ഓഖ്ല മണ്ഡലത്തിൽ ദയനീയ തോൽവി. ര ാജ്യദ്രോഹികളുടെ സമരമായി ഷാഹീൻ ബാഗ് സമരത്തെ ചിത്രീകരിക്കുകയും അതിനെ പിന്തുണക്കുന്നവരെ രാജ്യദ്രോഹികളും തീ വ്രവാദികളുമായി മുദ്രാകുത്തുകയുമായിരുന്നു ബി.ജെ.പിയുടെ നേതാക്കൾ.
എന്നാൽ, ഷാഹീൻ ബാഗ് ഉൾകൊള്ളുന്ന ഓഖ്ല മണ ്ഡലത്തിൽ വൻ ഭൂരിപക്ഷത്തിനാണ് ആപിെൻറ അമാനത്തുല്ല ഖാൻ ജയിച്ചത്. ആദ്യഘട്ടത്തിലെ ചില റൗണ്ടുകളിൽ ബി.ജെ.പിയുട െ ബ്രഹം സിങ് ചുരുങ്ങിയ വോട്ടുകൾക്ക് മുന്നിലെത്തിയങ്കിലും അവസാന ഘട്ടത്തിൽ വ്യക്തമായ ഭൂരിപക്ഷത്തിൽ ആപ് മണ്ഡലം നിലനിർത്തുകയായിരുന്നു. കോൺഗ്രസിെൻറ പർവേസ് ഹഷ്മി മത്സര രംഗത്തുണ്ടായിരുന്നെങ്കിലും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല.
‘ഗോലി മാരോ’ക്ക് ജനം പണികൊടുത്തു
ബി.ജെ.പിയുടെ രണ്ട് നേതാക്കൾ കടുത്ത വർഗീയ പ്രസംഗവുമായി പ്രചരണം നടത്തിയ രണ്ട് മണ്ഡലങ്ങളും ആപിനെ തുണച്ചു. കേന്ദ്ര മന്ത്രി അനുരാഗ് ടാക്കൂറിെൻറ വിവാദമായ ‘ദേശ് കെ ഗദ്ദരോൻ കൊ ഗോലി മാരോ’ (രാജ്യദ്രോഹികെള വെടിവെച്ചുകൊല്ലണം) പ്രസ്താവന റിഥാല മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു. ഇവിടെ ബി.ജെ.പിയുടെ മനീഷ് ചൗധരി ആപിെൻറ മഹീന്ദർ ഗോയലിനോട് 1,732 വോട്ടിനാണ് പരാജയപ്പെട്ടത്.
വികാസ്പുരി മണ്ഡലത്തിലെ പ്രചരണത്തിനിടെയാണ് പർവേശ് സിങ്ങിെൻറ വിവാദ പ്രസ്താവന. ‘ഷാഹീൻ ബാഗ് സമരക്കാർ നിങ്ങളുടെ വീടുകളിൽ കടന്നുകയറി സഹോദരിമാരെയും മക്കളെയും ബലാൽസംഗം ചെയ്യുമെന്നായിരുന്നു സിങ്ങിെൻറ പ്രസംഗം. ഇവിടെ ആം ആദ്മിയുടെ മഹീന്ദർ യാദവ് ബി.ജെ.പിയുടെ സഞ്ജയ് സിങ്ങിനെ 29,446 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കെജ്രിവാളിനെ പർവേശ് സിങ് തീവ്രവാദിയെന്ന് വിളിച്ച മദിപൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി 11,913 വോട്ടിന് തോറ്റു.
പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്ന് ടാക്കൂറിനെയും പർവേശ് സിങ്ങിനെയും തെരഞ്ഞെടുപ്പ് കമ്മീഷൻ സ്റ്റാർ കാമ്പയിൻ പട്ടികയിൽനിന്ന് നീക്കിയിരുന്നു. പിന്നീട് 96 മണിക്കൂർ പ്രചരണത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. സിങ്ങിന് 24 മണിക്കൂർ വിലക്കും ഏർപ്പെടുത്തിയിരുന്നു.
ബി.ജെ.പി നേതാവ് കപിൽ മിശ്ര കഴിഞ്ഞ ജനുവരി 23ന് ഡൽഹി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ട്വീറ്റ് ചെയ്തത് ഫെബ്രുവരി എട്ടിന് ഡൽഹിയിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നു എന്നായിരുന്നു. വിജയത്തെ തുടർന്ന് ആപിെൻറ ആദ്യപ്രതികരണം ‘ഇന്ത്യ ജയിച്ചു’ എന്നു തന്നൊയായത് ഒരു മധുര പ്രതികാരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.