ന്യൂഡൽഹി: ആധാർ വഴി ഉപഭോക്തൃ വിവരങ്ങൾ നേടാൻ തുടർന്നും സ്വകാര്യ മൊബൈൽ കമ്പനികൾ, ബാങ്കുകൾ തുടങ്ങിയവയെ സഹായിക്കുന്നവിധം കേന്ദ്രസർക്കാർ നിയമനിർമാണം നടത്തിയേക്കും. സ്വകാര്യ കമ്പനികൾക്കും മറ്റും ആധാർ ഡാറ്റ കൈമാറ്റംചെയ്യാൻ അവസരം നൽകിയ ആധാർ നിയമത്തിലെ 57ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഇൗ നീക്കം. മന്ത്രാലയതല കൂടിയാലോചനകൾ വൈകാതെ നടക്കും.സർക്കാർ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കൾക്കായുള്ള തിരിച്ചറിയൽ രേഖ എന്ന ആധാർ സങ്കൽപം വിട്ട് മോദിസർക്കാർ ആധാറിെൻറ ഉപയോഗം വിപുലപ്പെടുത്തുകയായിരുന്നു. ആ തീരുമാനത്തിനേറ്റ തിരിച്ചടികൂടിയാണ് 57ാം വകുപ്പ് റദ്ദാക്കൽ.
എന്നാൽ, ആധാറിെൻറ ഉപയോഗം വിപുലപ്പെടുത്തണമെന്ന താൽപര്യം തന്നെയാണ് സർക്കാറിനുള്ളത്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കാനും സർക്കാർ ഉദ്ദേശിക്കുന്നു. മൊബൈൽ കമ്പനികളും മറ്റും ആധാർ സജ്ജീകരണങ്ങൾക്ക് വലിയ തുക മുടക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളാണ് നിയമനിർമാണത്തെക്കുറിച്ച ചർച്ച സജീവമാക്കുന്നത്. എന്നാൽ, കഴിഞ്ഞ ദിവസത്തെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള പുറപ്പാടിലാണ് കോൺഗ്രസും മറ്റും.
നിയമപരമായ പിൻബലമുണ്ടെങ്കിൽ ആധാർ ഡാറ്റ സ്വകാര്യ സ്ഥാപനങ്ങൾക്ക് തുടർന്നും ഉപയോഗിക്കാൻ കഴിയുമെന്നാണ് സുപ്രീംകോടതി വിധിയോട് പ്രതികരിച്ച ധനമന്ത്രി അരുൺ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടത്. ധനകാര്യ, സാേങ്കതികവിദ്യ കമ്പനികൾക്ക് പരിഭ്രാന്തി വേണ്ടെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.