Posted On
date_range Updated On
date_range പത്ത് വർഷം മുമ്പുള്ള ആധാർ കാർഡ് പുതുക്കണം
ന്യൂഡൽഹി: പത്ത് വർഷം മുമ്പുള്ള ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കണമെന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.ഐ). മേൽവിലാസവും പേരും ഫോൺനമ്പറും മറ്റ് വിവരങ്ങളും ഓൺലൈനിൽ മൈ ആധാർ പോർട്ടലിലൂടെയും ആധാർ കേന്ദ്രങ്ങളിലൂടെയും പുതുക്കാം.
പുതുക്കൽ നിർബന്ധമാണെന്ന് അറിയിപ്പിലില്ല. തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്ന രേഖയുമുണ്ടെങ്കിൽ ആധാർ കാർഡ് പുതുക്കാം. തിരുവനന്തപുരം, പാലക്കാട്, എറണാകുളം ജില്ലകളിൽ പുതുക്കൽ തുടങ്ങി. മറ്റിടങ്ങളിൽ ഡിസംബർ ആദ്യവാരം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.