മുംബൈ: സുഹൃത്തുക്കള്‍ക്കൊപ്പം പുഴയിൽ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ മുതല കടിച്ചുകൊന്നു. മഹാരാഷ്ട്ര-ഛത്തീസ്ഗഡ് അതിര്‍ത്തിക്കടുത്തുളള സിറോണ്‍ച്ച ജില്ലയിലെ ഇന്ദ്രാവതി നദിയിലായിരുന്നു സംഭവം. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ അട്ടുക്പളളി സ്വദേശി സമിത് അംബാലയാണ് മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. ജൂണ്‍ ഏഴിന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്.
ഛത്തീസ്ഗഡ് അതിർത്തിയിലെ ഗ്രാമത്തിൽ താമസിക്കുന്ന യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പമോ ഒറ്റക്കോ സമിത് നദിക്കരയിലേക്ക് മീന്‍പിടിക്കാനായി പോവുക പതിവാണ്. നദിയിലേക്ക് വല എറിയുന്നതിനിടെയാണ് അപ്രതീക്ഷിതമായി മുതല വലതുകാലിൽ കടിച്ച്വലിച്ചുകൊണ്ടുപോയത്.
സുഹൃത്തുക്കള്‍ നിലവിളിച്ച് ആളുകളെ കൂട്ടുകയും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എങ്കിലും മുതല യുവാവിനെ നദിയുടെ ആഴത്തിലേക്ക് വലിച്ചുകൊണ്ടുപോയിക്കഴിഞ്ഞിരുന്നു.
ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. എന്നാല്‍ മൂന്നുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ലഭിച്ചത് സമിതിന്‍റെ മൃതദേഹമായിരുന്നു. മുതലയുടെ ആക്രമണത്തില്‍ യുവാവിന്റെ വലതുകാല്‍ ഒടിഞ്ഞ നിലയിലാണ് മൃതദേഹം ലഭിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.