ഇതര മതത്തിലെ പെൺകുട്ടിക്കൊപ്പം ഓട്ടോയിൽ യാത്ര ചെയ്ത യുവാവിന് മർദനം
ബംഗളൂരു: ഓട്ടോറിക്ഷയിൽ ഇതര മതത്തിലെ പെൺകുട്ടിക്കൊപ്പം യാത്ര ചെയ്ത യുവാവിനുനേരെ സാമൂഹിക ദ്രോഹികളുടെ ആക്രമണം. ദക്ഷിണ കന്നട ജില്ലയിലെ മംഗളൂരു- ബംഗളൂരു ദേശീയ പാതയോടു ചേർന്നുള്ള സിരിബാഗിലു ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. പുട്ടു സ്വദേശിയായ നസീറാണ്(21) ആക്രമണത്തിനിരയായത്.
കൂട്ടുകാരിക്കൊപ്പം ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ മൂന്നു പേർ തടയുകയായിരുന്നു. ഇരുവരുടെയും പേരുകൾ ചോദിച്ച് ഭീഷണിപ്പെടുത്തി. ഇരുവരും വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരാണെന്ന് അറിഞ്ഞതോടെ നസീറിന്‍റെ മുഖത്തും തലയിലും അടിക്കുകയായിരുന്നു. ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തീർഥ പ്രസാദ്, ജിതേഷ്, സുരേന്ദ്ര എന്നിവരാണ് പ്രതികളെന്നും സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും ഉപ്പിനങ്ങാടി പൊലീസ് അറിയിച്ചു.
നേരത്തെ സമാനമായ രീതിയിൽ മംഗളൂരുവിൽനിന്നും ബംഗളൂരുവിലേക്ക് ബസിൽ ഇതര വിഭാഗത്തിലുള്ള കൂട്ടുകാരിക്കൊപ്പം യാത്ര ചെയ്ത യുവാവിനെ ഒരുസംഘമാളുകൾ ആക്രമിച്ച സംഭവവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.