മുബൈ: സൗത്ത് മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്ക് റോഡിലൂടെ നിയമം ലംഘിച്ച് ബൈക്ക് ഓടിക്കുകയും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത യുവതി അറസ്റ്റിൽ. മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയും 26കാരിയുമായ നുപൂർ പട്ടേലാണ് അറസ്റ്റിലായത്.
കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൂനെയിൽ താമസിക്കുന്ന സഹോദരനെ സന്ദർശിക്കാൻ എത്തിയതാണ് നുപൂർ പട്ടേൽ. ബാന്ദ്ര-വർളി സീ ലിങ്ക് റോഡ് കാണുന്നതിനായി സഹോദരന്‍റെ ബൈക്കുമായി എത്തുകയാിരുന്നു.
സീ ലിങ്കിൽ ബൈക്കിന് പ്രവേശനാനുമതി ഇല്ലെന്ന് അറിയാതെ എത്തിയ യുവതി ഹെൽമറ്റും ധരിച്ചിരുന്നില്ല. ബൈക്ക് തടഞ്ഞ് നിർത്തിയതിനെ തുടർന്ന് നടുറോഡിൽ വച്ചാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ യുവതി അസഭ്യം പറഞ്ഞത്. യാത്ര തടയാൻ ശ്രമിച്ച പൊലീസുകാരെ ഇടിച്ചു വീഴ്ത്താനും യുവതി ശ്രമിച്ചെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.