നൃത്തം ചെയ്തില്ലെങ്കിൽ സസ്പെൻഡ് ചെയ്യും; പോലീസുകാരനോടാവശ്യപ്പെട്ട് ആർ ജെ ഡി നേതാവ്; വിമർശനവുമായി ബി ജെ പി

ബീഹാർ: ഹോളി ആഘോഷത്തിനിടെ പോലീസുദ്യോഗസ്ഥനോട് നൃത്തം ചെയ്യാനാവശ്യപ്പെട്ട് ആർ ജെ ഡി നേതാവ് തേജ് പ്രതാപ്. ശനിയാഴ്ച പാഠ്നയിലെ തൻറെ വസതിയിൽ  പാർട്ടി പ്രവർത്തകർക്കൊപ്പം ഹോളി ആഘോഷിക്കുകയായിരുന്നു അദ്ദേഹം.

ആഘോഷങ്ങൾക്കിടെയാണ് പോലീസുദ്യോഗസ്ഥനോട് തേജ് പ്രതാപ് നൃത്തം ചെയ്യാനും അല്ലെങ്കിൽ സസ്പെൻഡ് ചെയ്യുമെന്നും പറഞ്ഞത്. തേജ് പ്രതാപിന്റെ നിർദേശമനുസരിച്ച് പോലീസുദ്യോഗസ്ഥൻ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ  സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

ഭരണഘടനാ പദവിയിലുള്ളവരെയും ഭരണഘടനയെയും കളിയാക്കുന്ന സംസ്കാരമാണ് ആ ർ ജെ ഡിക്കുള്ളതെന്ന് സംഭവത്തിൽ ബീഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ വിമർശിച്ചു. അവരുടെ ആ മനോഭാവം ഒരിക്കലും മാറാൻ പോകുന്നില്ലെന്നും സിൻഹ പറഞ്ഞു.

ആഘോഷങ്ങൾക്കിടെ പാർട്ടിക്ക് തന്നിലുള്ള വിശ്വാസം എടുത്തു പറഞ്ഞ തേജസ്വി ബീഹാറിൻറെ അടുത്ത മുഖ്യമന്തിയാവാൻ താൻ തയാറായി കഴിഞ്ഞുവെന്നും പറഞ്ഞു.


Tags:    
News Summary - A police man in bihar asked to dance in holy celebration RJD leader while he was on duty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.