ചെന്നൈ: കൃഷ്ണഗിരിക്ക് സമീപം കിണറ്റിൽവീണ മലമ്പാമ്പിനെ പുറത്തെടുക്കാനിറങ്ങിയ തൊഴിലാളിയെ പാമ്പ് വരിഞ്ഞുമുറുക്കി കൊന്നു. കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണം കൽക്കുട്ടപട്ടി ചിന്നസാമിയുടെ 50 അടി ആഴമുള്ള കിണറ്റിൽ ഒരാഴ്ച മുമ്പ് മലമ്പാമ്പ് വീണിരുന്നു.
ഇതിനെ പുറത്തെടുക്കുന്നതിന് നടത്തിയ ശ്രമങ്ങളൊന്നും ഫലം കാണാതിരുന്നതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ നടരാജൻ എന്ന തൊഴിലാളി മലമ്പാമ്പിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങുകയായിരുന്നു. മലമ്പാമ്പിനെയുമെടുത്ത് കിണറിന്‍റെ പകുതിയോളം കയറിയെങ്കിലും ഭാരം താങ്ങാനാവാതെ വെള്ളത്തിലേക്ക് വീണു. ഈ സമയത്താണ് മലമ്പാമ്പ് നടരാജനെ വരിഞ്ഞുമുറുക്കിയത്.
നിമിഷങ്ങൾക്കുള്ളിൽ ഇയാൾ മരിച്ചു. അഗ്നിരക്ഷ സേനയും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.