ബംഗളൂരു: ബംഗളൂരു നഗരത്തിലരങ്ങേറിയ ഒരു ഞെട്ടിക്കുന്ന മൃഗക്രൂരതയുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. ഒരാൾ കുതിരയെ ബൈക്കിൽ കെട്ടി നഗരത്തിലൂടെ ഓടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ബെക്കിനൊപ്പം ഓടി എത്താൻ കുതിര കഷ്ടപ്പെടുന്നതും കാണാം. ഒപ്പം ബൈക്കുകാരൻ ഇത് ഫോണിൽ ഷൂട്ട് ചെയ്യുന്നുമുണ്ട്.
വിഡിയോ വൈറലായതിനെ തുടർന്ന് അതിന് താഴെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നു വന്നത്. കുതിരയെ ദ്രോഹിച്ചതിന് പുറമെ ഹെൽമറ്റ് ഇല്ലാത്തതിനും ബൈക്ക് ഓടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചതിനും കേസെടുക്കണമെന്നാണ് ആളുകൾ കമന്‍റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.