ബംഗളൂരു: ബംഗളൂരുവിലെ ഫ്ലാറ്റിൽ മലയാളി യുവാവും യുവതിയും തീകൊളുത്തി മരിച്ച നിലയിൽ. ഇടുക്കി സ്വദേശി അബിൽ അബ്രഹാം (29), പശ്ചിമ ബംഗാൾ സ്വദേശിനി സൗമനി ദാസ് (20) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് കൊത്തന്നൂർ ദൊഡ്ഡഗുബ്ബിയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച മുൻപാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസമാക്കിയതെന്ന് അയൽക്കാർ പറയുന്നു.
ബംഗളൂരുവിലെ സ്വകാര്യ കോളജിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിയായ സൗമിനി വിവാഹിതയായിരുന്നു. നഴ്സിങ് റിക്രൂട്മെന്റ് ഏജൻസി ഉടമയായ അബിൽ എബ്രഹാം അവിവാഹിതനാണ്. പെട്രോൾ ഒഴിച്ച് തീകൊളുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഇരുവരുടെയും നിലവിളികേട്ട് അയൽവാസികളാണ് ഫ്ലാറ്റിന്റെ വാതിൽ തകർത്ത് അകത്ത് കടന്നത്. തീ അണക്കും മുൻപ് സൗമിനി മരിച്ചിരുന്നെങ്കിലും അബിൽ ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരണപ്പെടുന്നത്. ഇരുവരുടെ മൃതദേഹം വിക്ടോറിയ ആശുപത്രിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.