ഷില്ലോങ്: ഖത്തറിലെ പോലെ ഒരു ഉൽസവം ഒരിക്കൽ ഇന്ത്യയിലും നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്ന് ത്രിവർണ പതാകക്കായി ജനം ആർത്തുവിളിക്കും. അങ്ങനൊരു കാലം വിദൂരമല്ലെന്നും മേഘാലയിലെ ഷില്ലോങ്ങിൽ മോദി പറഞ്ഞു.
ഷില്ലോങ്ങിൽ നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ ജൂബില ആഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
''നമ്മളെല്ലാം ഖത്തറിലെ കളിയാണ് നോക്കുന്നത്. അവിടെ കളത്തിൽ ഇറങ്ങിയിരിക്കുന്ന വിദേശ ടീമുകളെ നോക്കുന്നു. അത് പോലൊരു ഉൽസവം ഇന്ത്യയിൽ നമ്മൾ നടത്തും. അന്ന് ത്രിവർണ പതാകക്ക് വേണ്ടി ജനം ആർത്തുവിളിക്കും. നമ്മുടെ യുവതയിൽ എനിക്ക് വിശ്വാസമുണ്ട്. അതിനാൽ ആ കാലം വിദൂരമല്ലെന്ന് എനിക്ക് ഉറപ്പാണ്''-മോദി പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജി. കിഷൻ റെഡ്ഡി എന്നിവരും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.