മംഗളൂരുവിൽനിന്ന് അപ്രത്യക്ഷയായ പതിനാലുകാരിയെ ഗോവയിൽ കണ്ടെത്തി

മംഗളൂരു: തിങ്കളാഴ്ച പുലർച്ചെ മംഗളൂരുവിൽനിന്ന് കാണാതായ ബംഗളൂരു മഹാലക്ഷ്മി ലേഔട്ടിൽ നിന്നുള്ള ഭാർഗവിയെ (14) ഗോവയിൽ കണ്ടെത്തി. മംഗളൂരു സൗത്ത് എം.എൽ.എ വേദവ്യാസ് കാമത്ത് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത അറിയിപ്പും അഭ്യർഥനയുമാണ് കുട്ടിയെ കണ്ടെത്താൻ സഹായകമായത്.

തിങ്കളാഴ്ച പുലർച്ചെ മൂന്നിന് മംഗളൂരു കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്ന് കുട്ടി ഓട്ടോയിൽ കയറുന്ന ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. മുക്ക ബീച്ചിലും കദ്രി പാർക്കിലും പോവണം എന്നാണ് റിക്ഷാ ഡ്രൈവറോട് പറഞ്ഞത്. അമ്മാവന്റെ വീട് കദ്രിയിലാണെന്നും അറിയിച്ചു.

പിന്നീട് ഒരു വിവരവും ഇല്ലാതായി. സംഭവം അറിഞ്ഞ എം.എൽ.എ കുട്ടിയുടെ ഫോട്ടോ ഉൾപ്പെടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. എന്തെങ്കിലും സൂചന ലഭിച്ചാൽ 112 നമ്പറിൽ അറിയിക്കാനും ജനങ്ങളോട് അഭ്യർഥിച്ചു. ഗോവയിൽനിന്ന് പനാജി പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.എൽ.എ ജനങ്ങളോട് നന്ദി അറി‍യിച്ചു.

Tags:    
News Summary - A 14-year-old girl who went missing from Mangalore was found in Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.