Posted On
date_range Updated On
date_range രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു; ഒറ്റദിവസം 9,996 പുതിയ രോഗികൾ, മരണം 357
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പടർന്നുപിടിക്കുന്നത് ആശങ്ക ഉയർത്തുന്നു. തുടർച്ചായായ ഒമ്പതാം ദിവസവും 9,000ത്തിൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ രാജ്യത്ത് 9,996 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2,86,576 ആയി ഉയർന്നു. ബുധനാഴ്ച 357 പേർ മരിച്ചു. 8,102 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്.
ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതും മരണം റിപ്പേർട്ട് ചെയ്തതും മഹാരാഷ്ട്രയിലാണ്. 3483 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. മഹരാഷ്ട്രക്ക് പുറമെ ഡൽഹി, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.