ന്യൂഡൽഹി: കോവിഡ് ചിലപ്പോഴെങ്കിലും അത്ഭുതങ്ങൾ കാണിക്കാറുണ്ട്. 94കാരന് രോഗം ഭേദപ്പെട്ടതാണ് ഈ ഗണത്തിലെ ഇന്ത്യയിലെ അവസാന ആശ്ചര്യങ്ങളിൽ ഒന്ന്. ഈ വാർത്ത വരുന്നതാകട്ടെ, രാജ്യത്ത് അതിഭീതിദമായി രോഗം പടരുന്ന ഡൽഹിയുടെ പ്രാന്തപ്രദേശത്തുനിന്നും.
ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗർ സ്വദേശിയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ശാരദ ആശുപത്രിയിൽനിന്ന് ഞായറാഴ്ചയാണ് അദ്ദേഹം വീടണഞ്ഞത്. ‘കൊറോണക്കെതിരെ പോരാടാൻ നിങ്ങൾ ഞങ്ങൾക്ക് പ്രചോദനമാണ്. ദീർഘായുസ്സും ആരോഗ്യജീവിതവും ആശംസിക്കുന്നു’ എന്ന ഗൗതം ബുദ്ധനഗർ ജില്ല മജിസ്ട്രേറ്റ് സുഹാസ് യതിരാജിെൻറ ട്വീറ്റാണ് ഇക്കാര്യം ജനശ്രദ്ധയിലെത്തിച്ചത്.
632 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ഇവിടെ 195 പേരൊഴികെ ബാക്കിയെല്ലാവർക്കും രോഗം ഭേദമായി. സ്പെയിനിൽ 113 വയസ്സുള്ള സ്ത്രീ കഴിഞ്ഞമാസം കോവിഡ് ബാധിച്ച് സുഖംപ്രാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.