ന്യൂഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിൽ നാലു നില കെട്ടിടത്തിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. നിരവധി പേരെ രക്ഷപ്പെടുത്തി. പുലർച്ചെ നാലോ ടെ റസിഡൻഷ്യൽ ഏരിയയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടുത്തമുണ്ടായത്. ആളുകൾ താമസിക്കുന്ന കെട്ടിടത്തിന്റെ മൂന്നാമത്തെയും നാലാമത്തെയും നിലകളിലേക്ക് ഇടൻ തീ പടർന്നു.
14 ഓളം ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനും ശ്രമിച്ചു. കെട്ടിടത്തിൽ നിന്ന് ഒരു ഡസനിലധികം ആളുകളെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് മണിക്കൂറിനുശേഷം - രാവിലെ 6 മണിയോടെ തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിന്റെ പല ഭാഗങ്ങളും കത്തിനശിച്ചതായും മുകളിലത്തെ നിലയിൽ നിന്ന് പുക ഉയരുന്നതായും ദൃശ്യങ്ങളിൽ കാണാം.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല, പക്ഷേ എസി സ്ഫോടനമാകാം തീപിടുത്തത്തിന് കാരണമെന്ന് ഒരു താമസക്കാരൻ അവകാശപ്പെട്ടു. "എസിയിലെ സ്ഫോടനമാണ് തീപിടുത്തത്തിന് കാരണമായത്... ഏകദേശം 12-15 പേരെ രക്ഷപ്പെടുത്തി. 4-5 പേരെ ഇപ്പോഴും കാണാനില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.