ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ രാജിവെച്ച് രണ്ടാഴ്ചക്ക് ശേഷം ആദ്യ പ്രതികരണവുമായി മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. തനിക്ക് കേന്ദ്രമന്ത്രി പദവിയേക്കാൾ പ്രധാനം രാജ്യത്തെ കുട്ടികളുടെ ഭാവിയാണെന്നും പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പുതുതലമുറയെ (ജെൻ സി) ചിലർ തെറ്റിദ്ധരിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഒഡിഷയിലെ ഭുവനനേശ്വറിലുള്ള ജി.എം സര്‍വകലാശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ജെൻ സി നമ്മുടെ സ്വന്തം മക്കളാണ്. എന്നാൽ, ചിലർ അവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണുണ്ടായത്. എനിക്ക് അന്നും വ്യക്തിപരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഇന്ത്യയിൽ പ്രതിവർഷം കുറഞ്ഞത് രണ്ട് കോടി കുട്ടികളെങ്കിലും ജനിക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ 20 കോടി കുട്ടികളാണ് പിറന്നത്. അവർക്ക് വലിയ പ്രതീക്ഷകളും ലക്ഷ്യങ്ങളുമുണ്ട്. ഇന്ത്യയെ വിശ്വഗുരുവാക്കാൻ പോകുന്നത് അവരാണ്. അതിനാൽ, എനിക്ക് മന്ത്രിസ്ഥാനം എന്ന പദവി ഒട്ടും പ്രധാനപ്പെട്ടതായിരുന്നില്ല’’ -ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.