അപകടത്തിൽ തകർന്ന ബസുകളുടെ ദൃശ്യം
Posted On
date_range Updated On
date_range തമിഴ്നാട്ടിൽ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് 12 പേർക്ക് ദാരുണാന്ത്യം; 40ലധികം പേർക്ക് പരിക്ക്
കാരക്കുടി: തമിഴ്നാട് ശിവഗംഗ ജില്ലയിൽ കാരക്കുടിക്ക് സമീപം ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് 12പേർ മരിച്ചു. 40ലധികം പേർക്ക് പരിക്കേറ്റു. സർക്കാർ ബസുകളാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
മരിച്ചവരിൽ രണ്ട് ബസിലുമുള്ള യാത്രക്കാർ ഉണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തിരുപ്പൂരിൽനിന്ന് കാരക്കുടിയിലേക്കും കാരക്കുടിയിൽ നിന്ന് ഡിണ്ടിഗലിലേക്കും പോകുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ഒരു ബസിന്‍റെ മുൻവശം പാടെ തകർന്നു. വൈകിട്ടാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് തമിഴ്നാട്ടിൽ എട്ടു പേർക്ക് ജീവൻ നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.