Posted On
date_range Updated On
date_range സെപ്റ്റംബർ എട്ടിന് ചെന്നൈയിലും അതിർത്തി ജില്ലകളിലും ഒാണാവധി
ചെന്നൈ: തിരുവോണ ദിനമായ സെപ്റ്റംബർ എട്ടിന് ചെന്നൈയിലും കേരളത്തോട് അതിർത്തി പങ്കിടുന്ന സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. പകരം സെപ്റ്റംബർ 17 ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് ചെന്നൈ ജില്ല കലക്ടർ അമൃതജ്യോതി അറിയിച്ചു.
കേരളാതിർത്തിയോട് ചേർന്ന കോയമ്പത്തൂർ, നീലഗിരി, കന്യാകുമാരി തുടങ്ങിയ ജില്ലകളിലും അവധിയായിരിക്കും. 2008 മുതലാണ് തമിഴ്നാട് സർക്കാർ തിരുവോണത്തിന് അവധി പ്രഖ്യാപിച്ച് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.