ബാങ്ക് ലോക്കറിലെ സാധനങ്ങൾ എടുക്കാൻ എത്തിയയാളെ ഒരു ദിവസം മുഴുവൻ ജീവനക്കാർ പൂട്ടിയിട്ടു

ഹൈദരാബാദ്: 85കാരനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിക്കൊടുവിൽ ഒരു രാത്രിക്ക് ശേഷം സ്ഥലത്തെ യൂണിയൻ ബാങ്കിലെ ലോക്കർ മുറിയിൽ നിന്നും കണ്ടെത്തി.

ജൂബിലി ഹിൽസ് റോഡിൽ താമസിക്കുന്ന 85 വയസ്സുകാരനായ വി. കൃഷ്ണ റെഡ്ഡി തിങ്കളാഴ്ച വൈകിട്ട് 4.30യോടെയാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ തിരിച്ചെടുക്കുന്നതിനായി ബഞ്ചാര ഹിൽസിലെ ബാങ്കിലെത്തിയത്.

പരിശോധനക്ക് ശേഷം അദ്ദേഹത്തെ ലോക്കർ മുറിയിലേക്കയച്ചു. ബാങ്ക് അടക്കാനുള്ള സമയമായ വിവരം റെഡ്ഢിയെ ജീവനക്കാർ അറിയിച്ചിരുന്നില്ല. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ ലോക്കർ മുറിയിലുള്ള റെഡ്ഡിയെ ശ്രദ്ധിക്കാതെ അബദ്ധത്തിൽ ബാങ്ക് അടക്കുകയായിരുന്നു.

ബാങ്ക് ജീവനക്കാരുടെ അനാസ്ഥമൂലം ഒരു രാത്രി മുഴുവൻ ബാങ്കിലെ ലോക്കർ മുറിയിൽ കുടുങ്ങി കിടന്ന റെഡ്ഡിയെ പിറ്റേ ദിവസം രാവിലെയാണ് രക്ഷപ്പെടുത്താൻ സാധിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30ക്ക് ജീവനക്കാരൻ ലോക്കർ മുറി തുറന്നപ്പോഴാണ് ഇദ്ദേഹം മുറിയിൽ കുടുങ്ങി കിടക്കുകയായിരുന്നു എന്ന് മനസ്സിലായത്.

സമയം ഏറെ വൈകിയിട്ടും റെഡ്ഡി തിരിച്ചെത്താതിൽ പരിഭ്രാന്തരായ ബന്ധുക്കൾ ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രമേഹമുൾപ്പടെ മറ്റ് പല അസുഖങ്ങളും ഉള്ളതിനാൽ അവശനിലയിലായിരുന്ന റെഡ്ഡിയെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - 85-year-old Hyderabad man accidentally locked up in bank, rescued after 18 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.