ന്യൂഡൽഹി: രാജ്യത്തെ 81 സ്വകാര്യ ലാബുകൾ കോവിഡ് പരിശോധന നടത്തുമെന്ന് ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസേർച്ച ് (െഎ.സി.എം.ആർ). കേരളത്തിൽ രണ്ട് സ്വകാര്യ ലാബുകൾ കോവിഡ് പരിശോധന നടത്തും.
ഡൽഹിയിൽ പത്തും ഗുജറാത്തിൽ നാലും കർണാകടകയിൽ അഞ്ചും മഹാരാഷ്ട്രയിൽ 19 ഉം തമിഴ്നാട്ടിൽ പത്തും തെലങ്കാനയിൽ 12 ഉം ഉത്തർപ്രദേശിൽ രണ്ടും പശ്ചിമ ബംഗാളിലും ഹരിയാനയിലും ആറ് വീതവും ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഒരോന്ന് വീതവും സ്വകാര്യ ലാബുകൾ കോവിഡ് പരിശോധന നടത്തും.
188 സർക്കാർ ലാബുകളാണ് കോവിഡ് പരിശോധന നടത്തുന്നത്. ഇതിൽ പത്തെണ്ണം കേരളത്തിലാണ്. മറ്റുള്ളവ: ആന്ധ്രപ്രദേശ് -7, ഗുജറാത്ത്-10, ഡൽഹി-8, ജമ്മു ആൻഡ് കാശ്മീർ-4, കർണാടക -12, മഹാരാഷ്ട്ര -21, മധ്യപ്രദേശ് -9, ഹരിയാന -5, തമഴിനാട് - 19, തെലങ്കാന -8, പശ്ചിമബംഗാൾ -7, ഉത്തർപ്രദേശ് -15, ബിഹാർ, ആസാം, ഒഡിഷ-(6 വീതം), ചണ്ഡിഗഡ്, ചത്തിസ്ഗർ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് -(3 വീതം), മണിപൂർ, ഉത്തരാഖണ്ഡ്-(2 വീതം), ഗോവ, മേഘാലയ, മിസോറാം, പുതുച്ചേരി, ത്രിപുര, അന്തമാൻ നികോബാർ, ദാദ്ര എന്നിവിടങ്ങളിൽ ഒാരോന്ന് വീതവുമാണ് കോവിഡ് പരിേശാധന ലാബുകൾ ഉള്ളത്.
സികിം, ലഡാക്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഒാരോ സാമ്പ്ൾ ശേഖരണ കേന്ദ്രങ്ങൾ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.