ദീപാവലി ആഘോഷിക്കാൻ 80 തടവുകാർക്ക്​ പരോൾ

ചെന്നൈ: കോയമ്പത്തൂർ സെൻഡ്രൽ ജയിലിലെ 80 തടവുകാർക്ക്​ ദീപാവലി ആഘോഷിക്കാൻ​ പരോൾ അനുവദിച്ചു. തടവുകാർക്ക് പരോൾ അനുവദിച്ച നടപടി ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്​. മൂന്ന്​ ദിവസത്തേക്കാണ്​ പരോൾ അനുവദിച്ചത്​. പരോളിന്​ ശേഷം തിരിച്ചെത്താൻ തടവുകാർക്ക്​ ശക്​തമായ നിർദേശം നൽകിയിട്ടുണ്ട്​. തിങ്കളാഴ്ച 16 പേരെയും വെള്ളിയാഴ്ച 64 തടവുകാരെയുമാണ് പുറത്തുവിട്ടത്.

1500ൽ അധികം തടവുകാരാണ് കോയമ്പത്തൂർ ജയിലിൽ തടവിൽ കഴിയുന്നത്. പരോൾ ലഭിച്ചിരിക്കുന്നവരിൽ കൂടുതൽപേരും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരാണ്. തടവുകാർക്ക് പരോൾ അനുവദിച്ച നടപടിയിൽ അസ്വാഭാവികത ഇല്ലെന്ന് ജയിൽ സൂപ്രണ്ട്​ മുരുകേശൻ അറിയിച്ചു.

Tags:    
News Summary - 80 prisoners out on parole for Diwali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.