പ്രതീകാത്മക ചിത്രം

ഛത്തീസ്ഗഡിൽ എട്ട് മാവോയിസ്റ്റുകളെ പിടികൂടി

സുക്മ: ഛത്തീസ്ഗഡിൽ എട്ട് മാവോയിസ്റ്റുകളെ പിടികൂടി. കമാൻറോ ബെറ്റാലിയൻ റെസല്യൂട്ട് ആക്ഷൻ (കോബ്റ)ഫോഴ്സ്, സി.ആർ.പി.എഫ്, സുക്മ പൊലീസ് എന്നിവ സംയുക്തമായാണ് മവോയിസ്റ്റ് പ്രവർത്തകരെ പിടികൂടിയത്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ചിൻറർനാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന മോർപാലി ഗ്രാമത്തിടുത്തുള്ള വനത്തിൽ നിന്നാണ് മാവോയിസ്റ്റ് പ്രവർത്തകരെ വെള്ളിയാഴ്ച പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഈ പ്രദേശത്തെ മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നവംബർ 2 മുതൽ ഇവരെ പിടികൂടാനുള്ള പദ്ധതികൾ ആരംഭിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥനായ സുനിൽ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ശാന്തു എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കവാസി രാജു, കമാൻഡർ കമലു മാദ എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് യഥാക്രമം 8 ലക്ഷം, 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായ മറ്റുള്ളവരെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായും സുനിൽ ശർമ്മ വ്യക്തമാക്കി.

അറസ്റ്റിലായവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 35 ഡിറ്റോണേറ്ററുകൾ, 6 ജെലാറ്റിൻ റോഡുകൾ, സ്ഫോടനത്തിന് ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങൾ, ബാറ്ററികൾ, വയറുകൾ തുടങ്ങിയ ആയുധ ശേഖരങ്ങളും അറസ്റ്റ് ചെയ്യുന്ന സമയത്ത് പൊലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തു.

Tags:    
News Summary - 8 Maoists Arrested In Chhattisgarh says Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.