75 ശതമാനം അഗ്നിവീറുകൾക്കും ജോലി നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി

ന്യൂഡൽഹി: നാലുവർഷത്തെ സേവനത്തിനുശേഷം തിരിച്ചുവരുന്ന അഗ്നിവീറുകളിൽ 75ശതമാനം പേർക്ക് ജോലിനൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ. അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം.

'നാലുവർഷത്തെ സേവനത്തിനുശേഷം തിരിച്ചെത്തുന്ന അഗ്നിവീറുകളിൽ 75 ശതമാനം പേർക്കും ഹരിയാന സർക്കാർ ജോലി നൽകും. ഗ്രൂപ്പ് സി ജോലികൾക്കായി ആഗ്രഹിക്കുന്നവർക്ക് ഏത് കേഡറിലും ജോലിചെയ്യാം. അല്ലെങ്കിൽ പൊലീസിൽ ജോലിയുണ്ട്. അത് അവർക്ക് നൽകും'- അദ്ദേഹം പറഞ്ഞു.

ജൂൺ 14നാണ് അഗ്നിപഥ് പദ്ധതി പ്രഖാപിച്ചത്. 17.5 വയസിനും 21 വയസിനും ഇടയിലുളള യുവാക്കളെ നാലുവർഷത്തേക്ക് കര, നാവിക, വ്യോമ സേനയിൽ നിയമിക്കുന്നതാണ് പദ്ധതി. എന്നാൽ പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. അഗ്നിപഥിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്നവരെ റിക്രൂട്ട്മെന്‍റിൽ പരിഗണിക്കില്ലെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - 75% of Agniveers will be given guaranteed jobs by Haryana govt: CM ML Khattar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.