Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് രാവിലെ നാഗ്പൂർ-പൂനെ ഹൈവേയിൽലാണ് അപകടം. പൂനെയിൽ നിന്ന് ബുൽധാനയിലെ മെഹേക്കറിലേക്ക് പോവുകയായിരുന്ന ബസ് എതിർദിശയിൽ നിന്ന് അമിതവേഗതയിലെത്തിയ ട്രക്കിൽ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങളുടെ മുൻഭാഗം പൂർണായും തകർന്ന നിലയിലാണ്. ബസ്സിനാണ് കൂടുതൽ കേടുരപാടുകൾ സംഭവിച്ചത്. നാട്ടുകാർ രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.