Posted On
date_range Updated On
date_range വിചാരണ കാത്ത് സി.ബി.ഐ അന്വേഷിച്ച 6,900 അഴിമതി കേസുകൾ
ന്യൂഡൽഹി: സി.ബി.ഐ അന്വേഷിച്ച 6,903 അഴിമതി കേസുകൾ വിചാരണ കാത്തുകഴിയുന്നു. ഇതിൽ 361 കേസുകൾ 20 വർഷം കഴിഞ്ഞവയാണെന്നും കേന്ദ്ര വിജിലൻസ് കമീഷന്റെ (സി.വി.സി) വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഇതുകൂടാതെ 658 കേസുകൾ സി.ബി.ഐ അന്വേഷണം പൂർത്തിയായിട്ടില്ല. ഇതിൽ 48 എണ്ണം അഞ്ചുവർഷം കഴിഞ്ഞു. അന്വേഷണം പൂർത്തിയായവയിൽ 1,379 കേസുകൾ മൂന്നു വർഷത്തിൽ താഴെയും 875 എണ്ണം മൂന്നു വർഷം മുതൽ അഞ്ചുവർഷം വരെ കഴിഞ്ഞവയുമാണ്. 2,100 കേസുകൾ 10 മുതൽ 20 വർഷം വരെ വിചാരണ കാത്തുകഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.