ഇന്ത്യയിൽ 24 മണിക്കൂറിനിടെ 67,708 പേർക്ക്​ കോവിഡ്​; 680 മരണം

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ രോഗികളുടെ എണ്ണം 73 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുകയും 680 പേർ മരിക്കുകയും ചെയ്​തു. ഇതോടെ രാജ്യത്തെ ആകെ ​കോവിഡ്​ ബാധിതരുടെ എണ്ണം 73,07, 098 ആയി.

രാജ്യത്തെ കോവിഡ്​ മരണനിരക്ക്​ 1.52 ശതമാനമായി. ​ ഇതുവരെ 1,11,266 മരണമാണ്​ റിപ്പോർട്ട്​ ചെയ്​തിട്ടുള്ളത്​. അതേസമയം, നിലവിൽ സജീവമായ കോവിഡ്​ കേസുകളുടെ എണ്ണം 8.12 ലക്ഷമായി കുറഞ്ഞു. തുടർച്ചയായ ഏഴാം ദിവസമാണ് സജീവമായ കോവിഡ്​ കേസുകൾ 9 ലക്ഷത്തിൽ താഴെയായി തുടരുന്നത്.

ഇന്ത്യയുടെ കോവിഡ്​ രോഗമുക്തി നിരക്ക്​ 87.36 ശതമാനമായി ഉയർന്നു. 63,83,442 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഒക്ടോബര്‍ 14 വരെ 9,12,26,305 സാമ്പിളുകളാണ് ഇതിനോടകം പരിശോധിച്ചതെന്ന്​ ഐ.സി.എം.ആർ വ്യക്തമാക്കകി. ഒക്​ടോബർ 14 ന്​ മാത്രം 11,36,183 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഐ.സി.എം.ആർ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.