63 ല‍ക്ഷം ജനങ്ങൾ പിഴുതെറിയപ്പെടും; ബി.ജെ.പിയുടെ ബുൾഡോസർ അക്രമണത്തിനെ വിമർശിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂ ഡൽഹി: ബി.ജെ.പി സർക്കാർ അനധികൃത നിർമാണങ്ങളെന്ന് മുദ്രകുത്തി കെട്ടിടങ്ങളിൽ ബുൾഡോസർ അക്രമണം തുടരുന്നതിനെ ശക്തമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.

"ഇത് തുടർന്നാൽ 63 ല‍ക്ഷം ജനങ്ങൾക്ക് പാർപ്പിടവും ഭൂമിയും നഷ്ടമാകും. ഡൽഹിയുടെ 80 ശതമാനവും കൈയ്യേറ്റം ചെയ്യപ്പെടും. എങ്കിൽ സ്വതന്ത്ര ഇന്ത്യ കാണുന്ന ഏറ്റവും വലിയ നാശനഷ്ടമായിരിക്കും"- ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

ചേരികളിൽ ഉള്ളവർക്ക് വീട് നൽകുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു. അനധികൃത കുടിയേറ്റമല്ല എന്ന തെളിവുകൾ കാണിച്ചിട്ടും കെട്ടിടങ്ങൾ കൈയ്യേറുകയാണ്.

"15 വർഷമായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭരിക്കുന്ന ബി.ജെ.പി അവിടെ അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇതെങ്ങനെ ന്യായീകരിക്കും?" അദ്ദേഹം ചോദിച്ചു.

കഴിഞ്ഞയാഴ്ച ഷഹീൻ ബാഗ്, ദ്വാരക, ന്യൂ ഫ്രണ്ട്സ് കോളനി തുടങ്ങിയിടങ്ങളിൽ കെട്ടിടങ്ങൾ തകർക്കുന്നതിനെതിരെ പ്രതിഷേധങ്ങൾ നടന്നിരുന്നു.

Tags:    
News Summary - 63 lakh people could be displaced if BJP's bulldozers keep running in Delhi, says Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.