ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഭൂകമ്പം; 6.1 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി: ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ റിക്​ടർ സ്​കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. വെള്ളിയാഴ്ച രാവിലെയാണ് 5.15നാണ്​​ ഭൂകമ്പമുണ്ടായതെന്ന്​ നാഷണൽ സെന്‍റർ ഫോർ സീസ്​മോളജി അറിയിച്ചു. 5.53ന്​ തുടർ ചലനവുമുണ്ടായി.

ഭൂകമ്പത്തിന്‍റെ പ്രകമ്പനങ്ങൾ ത്രിപുര, മണിപ്പൂർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടുവെന്ന്​ യുറോപ്യൻ-മെഡിറ്ററേനിയൻ സീസ്​മോളജിക്കൽ വെബ്​സെറ്റ്​ അറിയിച്ചു.

ബംഗ്ലാദേശിൽ നിന്ന്​ കിഴക്ക്​ 183 കിലോ മീറ്റർ അകലെ ചിറ്റഗോങ്ങാണ്​ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. 

Tags:    
News Summary - 6.1 Magnitude Earthquake Jolts Northeast, Tremors Felt In Kolkata Too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.