ഹിേങ്കാലി: മഹാരാഷ്ട്രയിലെ സ്കൂളിെല അടുക്കളയിൽ കണ്ടെത്തിയത് ഉഗ്ര വിഷമുള്ള 60 ഒാളം അണലികൾ. ഹിേങ്കാലിയിലെ പൻഗ്ര ബൊഖറെ ഗ്രാമത്തിലെ സില്ല പരിഷത്ത് സ്കൂളിലെ അടുക്കളയിലാണ് ഇന്നലെ അണലികളെ കണ്ടെത്തിയത്.
ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വിറകുകൾ സൂക്ഷിച്ച ഇടത്താണ് അണലികൾ ഉണ്ടായിരുന്നത്. പാചകക്കാരി വിറകെടുക്കാനായി വന്നപ്പോൾ രണ്ട് അണലികളെ കണ്ടു. തുടർന്ന് പതുക്കെ വിറക് മാറ്റി നോക്കിയപ്പോൾ കൂടുതൽ പാമ്പുകളെ കണ്ടെത്തുകയായിരുന്നു.
പാമ്പുകളെ കണ്ട് അധ്യാപകരും വിദ്യാർഥികളും ഭയന്നു. വിവരമറിഞ്ഞ് പാമ്പുകളെ കൊല്ലാൻ തയാറായി നാട്ടുകാർ ഒാടിക്കൂടിയെങ്കിലും പ്രധാനാധ്യാപകൻ പാമ്പു പിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. പാമ്പുകളെ പിന്നീട് വനം വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.