ന്യൂഡൽഹി: അവിഹിത ബന്ധം കാണുകയും അക്കാര്യം പിതാവിനെ അറിയിക്കുമെന്ന് പറയുകയുംചെയ്ത ആറര വയസ്സുകാരിയെ മാതാവും കാമുകനും ചേർന്ന് കൊലപ്പെടുത്തി. കിഴക്കൻ ഡൽഹിയിലെ ഖാസിപ്പൂരിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
കേസിൽ 29കാരിയും കാമുകൻ സുധീറും (23) അറസ്റ്റിലായതായി ഡി.സി.പി ഒാംവീർ സിങ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഭർത്താവിനും മൂന്നു കുട്ടികൾക്കുമൊപ്പം ഖാസിപ്പൂർ െഡയറി ഫാമിനു സമീപമാണ് യുവതിയുടെ താമസം. ഉന്തുവണ്ടി തള്ളലാണ് ഭർത്താവിെൻറ ജോലി. സമീപവാസി സുധീറുമായി യുവതിക്ക് അവിഹിത ബന്ധമുണ്ട്. ബുധനാഴ്ച വൈകീട്ട് ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് ഇരുവരും തമ്മിലെ അവിഹിതം കണ്ട കുഞ്ഞ് പിതാവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് കുട്ടിയെ അയൽവീട്ടിലെ ടെറസ്സിൽ കൊണ്ടുപോയി യുവതിയുടെ സഹായത്തോടെ സുധീർ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
സംഭവശേഷം സുധീർ സ്ഥലംവിട്ടു. യുവതി സമീപവാസികളോട് കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചു. പൊലീസ് നടത്തിയ തിരച്ചിലിൽ അർധരാത്രിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആദ്യം ഭാവവ്യത്യാസമില്ലാതെ പെരുമാറിയ യുവതി ചോദ്യംചെയ്യലിൽ കുറ്റം ഏറ്റുപറയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.